09 ജൂൺ 2021

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5058 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10560 പേര്‍
(VISION NEWS 09 ജൂൺ 2021)

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5058 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1871 പേരാണ്. 3342 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10560 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. നീരീക്ഷണ കാലയളവ് ലംഘിച്ചതിന് 39 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 
 
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 510, 62, 282 
തിരുവനന്തപുരം റൂറല്‍ - 1216, 648, 1162
കൊല്ലം സിറ്റി - 640, 36, 23
കൊല്ലം റൂറല്‍ - 1250, 67, 185
പത്തനംതിട്ട - 82, 65, 7
ആലപ്പുഴ- 65, 13, 192
കോട്ടയം - 151, 157, 160
ഇടുക്കി - 155, 23, 61
എറണാകുളം സിറ്റി - 180, 120, 58
എറണാകുളം റൂറല്‍ - 193, 73, 374
തൃശൂര്‍ സിറ്റി - 181, 182, 162
തൃശൂര്‍ റൂറല്‍ - 33, 26, 217
പാലക്കാട് - 111, 115, 43 
മലപ്പുറം - 37, 54, 8
കോഴിക്കോട് സിറ്റി - 34, 34, 27 
കോഴിക്കോട് റൂറല്‍ - 59, 83, 10
വയനാട് - 49, 0, 39
കണ്ണൂര്‍ സിറ്റി - 75, 75, 42
കണ്ണൂര്‍ റൂറല്‍ - 15, 15, 77
കാസര്‍ഗോഡ് - 22, 23, 213

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only