21 ജൂൺ 2021

രാജ്യത്ത് ഇന്നലെ 53,256 പേര്‍ക്ക് കൊവിഡ്; 88 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
(VISION NEWS 21 ജൂൺ 2021)





രാജ്യത്ത് ഇന്നലെ 53,256 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 88 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 78,190 പേര്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടി. 1422 പേരാണ് മരിച്ചത്. 

ഇതോടെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,99,35,221 ആയി. ഇതില്‍ 2,88,44,199 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,88,135. നിലവില്‍ 7,02,887 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയിലുള്ളത്. ഇതുവരെ 28,00,36,898 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only