05 ജൂൺ 2021

കോവിഡ് കേസുകള്‍ കുറഞ്ഞു; 58 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്‌
(VISION NEWS 05 ജൂൺ 2021)

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,20,529 പുതിയ കോവിഡ് കേസുകള്‍. 58 ദിവസത്തിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ കോവിഡ് കേസാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,380 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. 1,97,894 പേര്‍ കോവിഡ് മുക്തരായി ആശുപത്രി വിട്ടു. 15,55,248 സജീവകേസുകളാണ് നിലവിലുളളത്. 

രാജ്യത്ത് ഇതുവരെ 2,86,94,879 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. ഇതില്‍ 2,67,95,549 പേര്‍ കോവിഡ് മുക്തരായപ്പോള്‍ 3,44,082 പേര്‍ മരിച്ചു. രാജ്യത്ത് ഇതിനകം വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 22,78,60,317 ആയി ഉയര്‍ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only