02 ജൂൺ 2021

കൊവിഡ് രണ്ടാം തരം​ഗം; രാജ്യത്ത് ഇതുവരെ മരിച്ചത് 594 ഡോക്ടർമാരെന്ന് IMA, കേരളത്തിൽ നിന്ന് 5 ഡോക്ടർമാർ
(VISION NEWS 02 ജൂൺ 2021)

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ ഇതുവരെ കുറഞ്ഞത് 594 ഡോക്ടർമാരെങ്കിലും മരിച്ചെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ ഡോക്ടർമാർ മരിച്ചത്. 107 ഡോക്ടർമാർ ഡൽഹിയിൽ മാത്രം മരിച്ചു. ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഡൽഹിക്ക് പുറമേ ഏറ്റവും കൂടുതൽ ഡോക്ടർമാർക്ക് കോവിഡിനെ തുടർന്ന് മരിച്ചത്.

രണ്ടാം തരംഗത്തിൽ മരിച്ച ഡോക്ടർമാരുടെ എണ്ണത്തിൽ 45 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ഐഎംഎ കണക്കുകൾ വ്യക്തമാക്കുന്നു. 

ഡോക്ടർമാരുടെ മരണങ്ങളിൽ ബിഹാറാണ് രണ്ടാം സ്ഥാനത്ത്. 96 ഡോക്ടർമാർ രണ്ടാം തരംഗത്തിൽ ബിഹാറിൽ മരിച്ചു. ഉത്തർപ്രദേശിൽ 67 ഡോക്ടർമാരാണ് മരിച്ചത്. കേരളത്തിൽ അഞ്ച് ഡോക്ടർമാരാണ് മരിച്ചത്. കഴിഞ്ഞ വർഷം മഹാമാരി പൊട്ടിപ്പുറപ്പെട്ടതുമുതൽ 1,300 ഓളം ഡോക്ടർമാരാണ് ഡ്യൂട്ടിക്കിടയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only