23 ജൂൺ 2021

60 കാരിവലിയുമ്മയുടെ ധീരത രക്ഷിച്ചത് മൂന്ന് പെൺകുട്ടികളുടെ ജീവനുകൾ
(VISION NEWS 23 ജൂൺ 2021)

കൊടുവള്ളി-അറുപത് കാരി വലിയുമ്മയുടെ സന്ദർഭോജിതമായ ഇടപെടൽ മൂന്ന് ജീവനകൾക്ക് രക്ഷയായി .

ബന്ധു വീട്ടിൽ വിരുന്നെത്തിയ മൂന്ന്പെൺ
കുട്ടികളാണ് മാനിപുരം ചെറുപുഴയിൽ ഇന്നലെഉച്ചയോടെ കുളിക്കാൻ ഇറങ്ങിയപ്പോൾ അബദ്ധത്തിൽ ഒഴുക്കിൽ പെട്ടത്.കൂടെയുണ്ടായിരുന്ന മറ്റു ചെറിയ കുട്ടികളാണ്   അവിടെക്ക്അലക്കാൻ വരികയായിരുന്ന വലിയുമ്മ നബീസയോട് കൂടെയുള്ളവർ ഒഴുക്കിൽ പെട്ട വിവരം അറിയിച്ചത്‌.ഈ അവസരത്തിൽ മറ്റൊന്നും ആലോചിക്കാതെ ഒഴുക്കിൽപ്പെട്ട്ശ്വാസം കിട്ടാതെ പിടയുന്ന കുട്ടികളെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്തു ചാടി 60 കാരി നബീസ കുട്ടികളെ രക്ഷപ്പെടുത്തിയത്.20,18,16 വയസ്സുള്ള  മൂന്നു പെൺകുട്ടികളെയാണ് ഇവർ രക്ഷപെടുത്തിയത്.
വിവരം അറിഞ്ഞു വലിയുമ്മ എത്തിയപ്പെയേക്കും
രണ്ടര ആളോളം അടിയുള്ള പുഴയിൽ കുറച്ചു ദൂരം കുട്ടികൾ ഒഴുകി പോയിരുന്നു.
കുട്ടികളുടെ നിലവിളി ശബ്ദം കേട്ട് നാട്ടുകാർ എത്തിയപ്പോയേക്കും മൂന്ന് പേരെയും നബീസ സാഹസികമായി  രക്ഷപ്പെടുത്തി കരയിലെത്തിച്ചിരുന്നു
.മാനിപുരം കാവുങ്ങൽ സ്വദേശി അബൂബക്കർ സിദ്ധിഖിന്റെ ഭാര്യ നബീസയാണ് ധീരമായ പ്രവർത്തനം നടത്തി നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റിയത്

റിപ്പോർട്ട്‌ -ബഷീർ ആരാമ്പ്രം

Whatsapp Button works on Mobile Device only