19 ജൂൺ 2021

മൊബൈലിൽ ​ഗെയിം കളിച്ച് ആലുവയിൽ 9-ാം ക്ലാസുകാരൻ കളഞ്ഞത് 3 ലക്ഷം രൂപ; പരാതിയുമായി അമ്മ
(VISION NEWS 19 ജൂൺ 2021)

 
ഹൈസ്കൂള്‍ വിദ്യാര്‍ഥി മൊബൈൽ ഗെയിം കളിച്ച് വൻതുക നഷ്ടപ്പെടുത്തിയതായി പരാതി. എറണാകുളം ആലുവ സ്വദേശിയായ ഒൻപതാം ക്ലാസുകാരനാണ് അമ്മയുടെ അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ നഷ്ടപ്പെടുത്തിയത്. ഫ്രീ ഫയര്‍ എന്ന ഓൺലൈൻ ഗെയിം കളിച്ചാണ് കുട്ടി പണം നഷ്ടപ്പെടുത്തിയത്. അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതായി കാണിച്ച് അമ്മയാണ് പരാതിയുമായി എത്തിയത്. തുടര്‍ന്ന് വിഷയത്തിൽ അന്വേഷണം നടത്തിയതോടെ പൊലീസിന് ഗൗരവം ബോധ്യപ്പെട്ടു. എസ്പിയുടെ നേതൃത്വത്തിൽ സൈബര്‍ പൊലീസ് സംഘമാണ് സംഭവം അന്വേഷിച്ചത്.

കുട്ടി പലപ്പോഴായി ഗെയിമിനുള്ളിൽ പുതിയ സ്കിന്നുകള്‍, ആയുധങ്ങള്‍ തുടങ്ങിയവയ്ക്കായി നാൽപതു രൂപ മുതൽ നാലായിരത്തോളം രൂപ വരെ ചെലവഴിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മൊബൈൽ ഫോണുമായി ബന്ധപ്പെടുത്തിയിട്ടുള്ള ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും വഴിയാണ് പണം മുടക്കേണ്ടത്. ഇത്തരത്തിൽ ഒരു ദിവസം തന്നെ കുട്ടി പത്ത് തവണ വരെ പണം നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിൽ പറഞ്ഞു. പല ദിവസങ്ങളിലായി പണം നഷ്ടപ്പെട്ടെങ്കിലും വൻതുക പോയതിനു ശേഷമായിരുന്നു മാതാപിതാക്കള്‍ വിവരമറിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only