22 ജൂൺ 2021

ഇന്ധനവിലയിൽ ഇന്നും വർദ്ധനവ്; തലസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 99 രൂപ പിന്നിട്ടു
(VISION NEWS 22 ജൂൺ 2021)





ഇന്ധനവിലയിൽ ഇന്നും വർദ്ധനവ്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് കൂടിയത് . ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 99 രൂപ 54 പൈസയും ഡീസലിന് 94 രൂപ 82 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 97 രൂപ 60 പൈസയും, ഡീസലിന് 93 രൂപ 99 പൈസയുമായി. കഴിഞ്ഞ 22 ദിവസത്തിനിടെ പന്ത്രണ്ടാം തവണയാണ് പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവുണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only