02 ജൂൺ 2021

ഇറാന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ "ഖാര്‍ഗ്" ഒമാന്‍ ഉള്‍ക്കടലില്‍ തീപിടിച്ച്‌ മുങ്ങി
(VISION NEWS 02 ജൂൺ 2021)

​ ഇറാന്‍ നാവികസേനയുടെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഒമാന്‍ ഉള്‍ക്കടലില്‍ തീപിടിച്ച്‌ മുങ്ങി. എന്നാല്‍ അപകട കാരണമെന്താണെന്ന് വ്യക്തമല്ല.പുലര്‍ച്ചെ രണ്ടരയ്ക്കാണ് തീപടര്‍ന്നത്. ആളപായമില്ലെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു.ഖാര്‍ഗ് എന്ന പരിശീലന കപ്പലാണ് കത്തിയത്. ഇറാനിലെ ജാസ്ക് തുറമുഖത്തിന് സമീപത്തായിരുന്നു അപകടം.കഴിഞ്ഞ വര്‍ഷം ഇതേ ഭാഗത്ത് വച്ച്‌ ഇറാന്റെ യുദ്ധക്കപ്പല്‍ ഇറാന്റെ തന്നെ മിസൈല്‍ ഏറ്റു തകര്‍ന്നിരുന്നു. പരിശീലനത്തിനിടെ ഉണ്ടായ അന്നത്തെ അപകടത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only