05 ജൂൺ 2021

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാർഷിക വിഭവ കിറ്റുകൾ വിതരണം ചെയ്തു.
(VISION NEWS 05 ജൂൺ 2021)മുക്കം:ചോണാട് പാലക്കുന്ന് കോളനിയിലെ 45 ഓളം കുടുംബങ്ങൾക്ക് മുക്കം ആസ്ഥാനമായി പ്രവർത്തിക്കുന്ന കരുണ ഫൗണ്ടേഷനു കീഴിൽ കാർഷിക വിഭവങ്ങൾ വിതരണം ചെയ്തു . കപ്പ പച്ചക്കായ, തേങ്ങ ചക്ക തുടങ്ങിയ ഇനങ്ങളാണ് വിതരണം നടത്തിയത്. കരുണ കൺവീനർ പി എം അബ്ദുൽ നാസർ വാർഡ് മെമ്പർ സത്യൻ മുണ്ടേരിക്ക്‌ വിഭവങ്ങൾ കൈമാറി വിതരണോൽഘാടനം നടത്തി.

 ചടങ്ങിൽ സൈദ് മുഹമ്മദ് ഫസൽ ,ജാഫർ ,പി സി അബ്ദുറഹ്മാൻ ,ലുക്മാൻ കക്കാട് , അബൂബക്കർ മാസ്റ്റർ കൂളിമാട് തുടങ്ങിയവർ സംബന്ധിച്ചു .കാരശ്ശേരി പഞ്ചായത്തിലെ മാടശ്ശേരി, സർക്കാർ പറമ്പ്, കരിമ്പനക്കണ്ടി വലിയ പറമ്പ് തുടങ്ങിയ കോളനികളിലും നേരത്തെ ഹെൽപിംഗ് ഹാൻസ് അഞ്ഞൂറിലധികം കിറ്റുകൾ വിതരണം ചെയ്തിരുന്നു. കർഷകരിൽ നിന്നും സൗജന്യമായി ലഭിക്കുന്നതും, വിലകൊടുത്ത് വാങ്ങി ശേഖരിക്കുന്നതമായ വിഭവങ്ങളാണ് വിതരണം ചെയ്യുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only