09 ജൂൺ 2021

ദഹന പ്രശ്നങ്ങള്‍ അകറ്റാം ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
(VISION NEWS 09 ജൂൺ 2021)
 
ദഹന പ്രശ്നങ്ങള്‍ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. നമ്മുടെ ജീവിത സാഹചര്യങ്ങളിൽ വരുന്ന ചില മാറ്റങ്ങളാണ് പ്രധാനമായും ഈ പ്രശ്‌നത്തിന് കാരണമാകാറുള്ളത്. വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുണ്ടങ്ങിയവ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ തടയാന്‍ ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.ദഹന, ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്ന് വ്യായാമം ചെയ്യുക എന്നതാണ്. നടത്തം, സ്ക്വാറ്റ്, പ്രാണായാമം, കോണി പടികള്‍‌ കയറിയിറങ്ങുക എന്നിവ ശീലമാക്കുക. ഇവ ചെയ്യുന്നത് വയറുവേദന, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും.

ഫൈബറിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ഫൈബര്‍ ദഹനത്തിന് ഗുണം ചെയ്യുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത പരിമിതപ്പെടുത്തുകയും ചെയ്യും. ഇവ കുടല്‍ ബാക്ടീരിയയെ പോഷിപ്പിക്കുന്നു, മലബന്ധം തടയുന്നു. ദൈനംദിന ഭക്ഷണത്തില്‍ പഴങ്ങളും പച്ച ഇലക്കറികളും ഉള്‍പ്പെടുത്തുക.ദഹന പ്രശ്നങ്ങള്‍ അകറ്റാനും ആരോഗ്യകരമായ കുടലിന് നല്ല ഉറക്കം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ദിവസവും കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഉറക്കം ഉറപ്പാക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only