11 ജൂൺ 2021

ഇന്ധനവില വർധന; പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം
(VISION NEWS 11 ജൂൺ 2021)

ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ ഇന്ന് കെ പി സി സിയുടെ നേതൃത്വത്തില്‍ പ്രതിഷേധം പ്രകടനം നടത്തുന്നുണ്ട്. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും പ്രതിഷേധം. നിയുക്ത കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ കണ്ണൂരിലും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പത്തനംതിട്ടയിലുമായി പ്രതിഷേധ പരിപാടിയില്‍ അണിചേരും. മുല്ലപ്പളളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്തെ വിവിധ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ പ്രതിഷേധത്തില്‍ പങ്കാളികളാകും.

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 97 രൂപ 54 പൈസയും ഡീസല്‍ വില 92 രൂപ 90 പൈസയുമായി. കോഴിക്കോട് പെട്രോളിന് 95 രൂപ 95 പൈസയും ഡീസലിന് 91 രൂപ 31 പൈസയുമാണ് പുതിയ വില. 37 ദിവസത്തിനിടെ ഇരുപത്തിരണ്ടാമത്തെ തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ദ്ധിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only