21 ജൂൺ 2021

കൊച്ചിയ്ക്കടുത്ത് ഉയർന്ന് വന്ന ദ്വീപ് വ്യാജമെന്ന് വിദഗ്ധര്‍
(VISION NEWS 21 ജൂൺ 2021)

കൊച്ചിയ്ക്കടുത്തുള്ള 'പയറുമണി ദ്വീപ്' വെറും ഇല്യൂഷനെന്ന് വിദഗ്ധര്‍. കൊച്ചിയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെ കണ്ടെത്തിയ ഈ ദ്വീപിന് പയറുമണി ദ്വീപ് അഥവാ ബീന്‍ ഐലന്റ് എന്ന് പേര് നല്‍കി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. 

ഗൂഗിള്‍ എര്‍ത്ത് സാങ്കേതിക വിദ്യയുപയോഗിച്ച് കണ്ടെത്തിയ ദ്വീപാണിതെന്നായിരുന്നു ഒരു വാദം, കൊച്ചിയിലെ ചെല്ലാനത്ത് നിന്നെടുത്ത മണല്‍ നിക്ഷേപിക്കപ്പെട്ടുണ്ടായ ദ്വീപാണിതെന്നായിരുന്നു മറ്റൊരു വാദം.

എന്നാല്‍ ഈ പ്രചരണങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് വിദഗ്ധര്‍ പറയുന്നത്. ജിയോ സ്‌പേഷ്യല്‍ സാങ്കേതിക വിദ്യയുപയോഗിച്ചുള്ള പഠനത്തില്‍ നിന്നും ഇത്തരമൊരു ദ്വീപ് ഇല്ലെന്ന നിഗമനത്തിലാണ് വിദഗ്ധര്‍ എത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only