11 ജൂൺ 2021

ഓമശ്ശേരി പഞ്ചായത്ത്‌ ഭരണ സമിതി ആശാ വർക്കർമാരെ അനുമോദിച്ചു.
(VISION NEWS 11 ജൂൺ 2021)


ഓമശ്ശേരി:ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി പഞ്ചായത്തിലെ ആശാ വർക്കർമാരെ അനുമോദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.സമൂഹത്തിന്റെ അടിത്തട്ടിൽ ആശാ പ്രവർത്തകർ നടത്തുന്ന സേവനങ്ങളും കോവിഡ്‌ കാലത്തെ വിശ്രമ രഹിത പ്രവർത്തനങ്ങളും മാനിച്ചാണ്‌ പഞ്ചായത്ത്‌ ഭരണ സമിതി ഉപഹാരങ്ങൾ നൽകി അനുമോദിച്ചത്‌.ജീവ കാരുണ്യ-സേവന പ്രവർത്തനങ്ങളിൽ നിറ സാന്നിദ്ധ്യമായ ഹാർട്ട്‌ ബീറ്റ്സ്‌ ഓമശ്ശേരി സ്പോൺസർ ചെയ്ത സംസ്ഥാന കൺസ്യൂമർ ഫെഡിന്റെ മെഡിക്കൽ പ്രതിരോധ കിറ്റുകളാണ്‌ ആശാ വർക്കർമാർക്ക്‌ ഉപഹാരമായി നൽകിയത്‌.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അധ്യക്ഷത വഹിച്ചു.വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി,ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഒ.പി.സുഹറ,പഞ്ചായത്ത്‌ മെമ്പർ മാരായ കെ.ആനന്ദ കൃഷ്ണൻ,എം.ഷീജ,കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,ഫാത്വിമ അബു,മൂസ നെടിയടത്ത്‌,പി.ഇബ്രാഹീം ഹാജി,പങ്കജവല്ലി,എം.ഷീല,ഡി.ഉഷാ ദേവി,ഹാർട്ട്‌ ബീറ്റ്സ്‌ ഓമശ്ശേരി ചെയർമാൻ പി.വി.എസ്‌.ശമീർ,കൺവീനർ പി.കെ.അനസ്‌ ലാലു എന്നിവർ സംസാരിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതവും ഗ്രാമ പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ സെക്രട്ടറി പി.എം.മധു സൂദനൻ നന്ദിയും പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only