17 ജൂൺ 2021

ഓവ് ചാലിലെ മണ്ണ് നീക്കം ചെയ്തില്ല:വാവാട് ഇരു മോത്ത് മഴ പെയ്താൽ ദേശീയപാത വെള്ളത്തിനടിയിൽ
(VISION NEWS 17 ജൂൺ 2021)

കൊടുവള്ളി: ഓവ് ചാലിലെ മണ്ണ് നീക്കം ചെയ്യാത്തതിനാൽ ദേശീയ പാത 766 ൽ
വാവാട് ഇരു മോത്ത് മഴ പെയ്താൽ
ദേശീയപാത വെള്ളത്തിനടിയിൽ.
അദാനി ഗ്രൂപ്പിന്റെ മേൽനോട്ടത്തിൽ പുരോഗമിക്കുന്ന ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിക്കായി ചാല് കീറുന്നതിനിടെ മണ്ണ് വന്ന് അടഞ്ഞ ഓവുചാൽ തുറക്കാത്തത് മൂലമാണ് ദേശീയ പാതയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത്.പൈപ്പ് ലൈൻ പ്രവൃത്തിക്കായി ഇവിടെ ആഴ്ചകൾക്ക് മുൻപ് റോഡ് കീറി ആഴത്തിൽ കുഴികളെ ടുത്തിരുന്നു.ഇതോടെയാണ് ഓ വുചാൽ മണ്ണ് നിറഞ്ഞ് അടഞ്ഞത്.റോഡിന് കുറുകെയുള്ള കൾവർട്ടും മാലിന്യങ്ങൾ നിറഞ്ഞ് അടഞ്ഞിരിക്കുകയാണ്.
ചെറിയ മഴക്ക് പോലും റോഡിൽ വലിയ വെള്ളക്കെട്ട് രുപപ്പെടുന്നതിനാൽ ചെറിയ വാഹനങ്ങൾ അപകടത്തിൽ പെടാൻ സാധ്യതയേറെയാണ്. കാൽനടയാത്രക്കാർക്കും സമീപത്തെ വീട്ടുകാരും വെള്ളക്കെട്ട് മൂലം ദുരിതം പേറുകയാണ്.
പ്രദേശത്ത് ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് എടുത്ത കുഴികൾ നികത്താത്തതിനാൽ
നിരന്തരം അപകടമുണ്ടായതിനെ തുടർന്ന്
പ്രവൃത്തിക്കായി കീറിയ റോഡ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് അറ്റകുറ്റപ്പണി നടത്തി പൂർവ്വ സ്ഥിതിയിലാക്കിയത്. 

(റിപ്പോർട്ട്‌ -അഷ്റഫ് വാവാട്-മാധ്യമം )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only