24 ജൂൺ 2021

പെരിന്തൽമണ്ണ ദൃശ്യ കേസ്: പ്രതി അത്മഹത്യക്ക് ശ്രമിച്ചു
(VISION NEWS 24 ജൂൺ 2021)

പെരിന്തൽമണ്ണ ദൃശ്യ കൊലപാതക കേസ് പ്രതി വിനീഷ് ജയിലിൽ അത്മഹത്യക്ക് ശ്രമിച്ചു. ജയിലിൽ ഉപയോഗിക്കുന്ന കൊതുകുതിരി കഴിച്ചായിരുന്നു പ്രതി അത്മഹത്യക്ക് ശ്രമിച്ചത്.സബ് ജയിലിൽ നിലവിൽ റിമാൻഡിൽ കഴിയുക ആയിരുന്നു പ്രതി.എന്നാൽ വിനീഷിന്റെ ആരോഗ്യ നില തൃപ്തികരം ആണെന്ന് പൊലീസ് അറിയിച്ചു.വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാണ് 21കാരിയായ ദൃശ്യയെ വിനീഷ് വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ആക്രമണം തടയാൻ ശ്രമിക്കവെയാണ ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് കുത്തേറ്റിരുന്നു. ഇവരുടെ അച്ഛന്‍റെ കടക്ക് തീവച്ച് ശ്രദ്ധ മാറ്റിയായിരുന്നു യുവാവ് പെൺകുട്ടികളെ ആക്രമിക്കാൻ വീട്ടിലെത്തിയത്. .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only