26 ജൂൺ 2021

സമസ്ത സ്ഥാപക ദിനം ആചരിച്ചു
(VISION NEWS 26 ജൂൺ 2021)


കിഴക്കോത്ത് : ജൂൺ 26 സമസ്ത കേരള ജമിയ്യത്തുൽ ഉലമയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഈസ്റ്റ് കിഴക്കോത്ത് ദാറുൽ ഹുദ മദ്രസ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു . പരിപാടിയുടെ ഭാഗമായി നടന്ന പതാക ഉയർത്തലിന് sys പ്രസിഡൻ്റ് കെ ടി അബു ഹാജി നേത്യത്വം നൽകി .മദ്രസ സെക്രട്ടറി കെ കെ എച്ച് അബ്ദുറഹ്മാൻ കുട്ടി വൈസ് പ്രസിഡൻ്റ് മുത്താട്ട് മുഹമ്മദ് ഹാജി ട്രഷറർ ഏഴുകളത്തിൽ മുഹമ്മദ് ഹാജി കാരക്കുന്നുമ്മൽ ബഷീർ വാർഡ് മെമ്പർ സി.എം ഖാലിദ് എസ് കെ എസ് എസ് എഫ് എഫ് മേഖലാ പ്രസിഡണ്ട് രണ്ട് മുസ്തഫ ഹുദവി മുസ്തഫ നിസാമി തുടങ്ങിയവർ പങ്കെടുത്തു. വൈകിട്ട് നടക്കുന്ന മഖാം സിയാറത്തിന് ഖത്തീബ് മുഹമ്മദ് ബാഖവി വാവാട് നേതൃത്വം നൽകും സദർ മുഅല്ലിം ജലീൽ ഫൈസി പ്രാർഥന നിർവഹിച്ചു. ഷംസുദ്ദീൻ റബ്ബാനി സ്വാഗതവും ശംവീൽ അഷ്അരി നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only