18 ജൂൺ 2021

ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം, നാഷണൽ യൂത്ത് ലീഗ്.
(VISION NEWS 18 ജൂൺ 2021)കൊടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ വാക്സിൻ വിതരണത്തിലെ അപാകതകൾ ഉണ്ടായിരിക്കുന്നത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാന്റെ അറിവോടെയും സ്വയം താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിലാണന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ ഭരണ സമതിയും മുസ്ലിം ലീഗ് നേതൃത്വവും തയ്യാറാവണമെന്ന് നാഷണൽ യൂത്ത് ലീഗ് കൊടുവള്ളി മുനിസിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു.

വാക് സിൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധ നിൽപ്പു സമരവും ,
ആരോഗ്യ മന്ത്രിക്കും കലക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നേരത്തെ പരാതി നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം നാഷണൽ യൂത്ത് ലീഗ് പ്രവർത്തകർ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിന് മുന്നിൽ നടത്തിയ ഉപരോധ സമരത്തിനിടയിൽ പറഞ്ഞത്,
ഇവിടത്തെ വാക്സിൻ വിതരണത്തിലെ ക്രമക്കേടിന് ഉത്തരവാദി ഞാനല്ല ആരോഗ്യ സ്സ്റ്റാന്റിംഗ്  കമ്മറ്റി ചെയർമാൻ ആണന്നാണ്.

മെഡിക്കൽ ഓഫീസർ തന്നെ പരസ്യമായി വ്യക്തമാക്കിയ സാഹചര്യത്തിൽ ചെയർമാനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു

പ്രസിഡണ്ട് റഷീദ് തട്ടങ്ങൽ അദ്യക്ഷത വഹിച്ചു

മുജീബ് പട്ടിണിക്കര, കെ കെ ഇബ്നു, റിയാസ് വാവാട്, സിദ്ധീഖ് കാരാട്ട് പോയിൽ, ഷാഫി പെരിക്കണ്ടി, ആർ സി റഷീദ്, എൻ കെ സുബൈർ, കുഞ്ഞാലി വാവാട്, ഇ സി അലി ഹംദാൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only