01 ജൂൺ 2021

ഗൂഗിൾ ഫോട്ടോസ്; ഇന്ന് മുതല്‍ ലിമിറ്റഡാകും
(VISION NEWS 01 ജൂൺ 2021)

​ ഗൂഗിള്‍ ഫോട്ടോസ് ഇന്നുമുതല്‍ ലിമിറ്റഡാണ് അതായത് ജൂൺ 1 മുതൽ അപ്‍ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ക്ക് പരിധി 15 ജിബിയാണ്. അതായത് ഇനി അണ്‍ലിമിറ്റഡ് അപ്ലോഡിംഗ് സാധിക്കില്ല. അധിക സ്പേസ് ആവശ്യമെങ്കിൽ പ്രതിമാസം 130 രൂപയ്ക്ക് 100 ജിബിയോ 210 രൂപയ്ക്ക് 200 ജിബിയോ അധികം ലഭിക്കും. ഇപ്പോള്‍ നിങ്ങളുടെ പരിധി മനസിലാക്കണമെങ്കില്‍, photos.google.com/storage എന്ന പേജ് തുറന്നാൽ മതി. 

എന്തുകൊണ്ടാണ് ഗൂഗിള്‍ ഫോട്ടോസ് ഗൂഗിള്‍ ഫോട്ടോസ് ലിമിറ്റഡായത്, ഒരു ദിവസം തങ്ങളുടെ വിവിധ സേവനങ്ങളിലായി ഗൂഗിളിന്‍റെ ശേഖരശേഷിയുടെ 43 ലക്ഷം ജിബി ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ഇത് വലിയ ബാധ്യതയാണ് ഗൂഗിളിന് ഉണ്ടാക്കുന്നത്, അത് മാത്രമല്ല പല ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഗൂഗിള്‍ ഫോട്ടോസ് അപ്ലോഡ് തീര്‍ത്തും ഓട്ടോമാറ്റിക്കായി നടക്കുന്നു. ഇത്തരം ഘട്ടത്തില്‍ ഒരു വരുമാന മാര്‍ഗ്ഗവും കൂടിയാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only