24 ജൂൺ 2021

ലോകപ്രശസ്ത ആന്റിവൈറസ് സോഫ്റ്റ്‌വെയറായ 'മകഫീ'യുടെ സ്ഥാപകൻ ജോൺ മകഫീ ജയിലിൽ മരിച്ച നിലയിൽ
(VISION NEWS 24 ജൂൺ 2021)


ലോകപ്രശസ്ത ആന്റിവൈറസ് സോഫ്റ്റ്‌വെയറായ 'മകഫീ'യുടെ സ്ഥാപകൻ ജോൺ മകഫീയെ (75) ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. മകഫീയെ സ്പെയിനിലെ ജയിൽമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

നികുതി വെട്ടിപ്പിന് കഴിഞ്ഞ വർഷമാണ് മകഫീ അറസ്റ്റിലായത്. മകഫീയെ യുഎസിന് കൈമാറാൻ സ്പെയിനിലെ കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. വിധി വന്ന് മണിക്കൂറുകൾക്കകമാണ് അന്ത്യം. 1980കളിൽ ലോകത്ത് ആദ്യം ആന്റിവൈറസ് സോഫ്റ്റ്വെയർ വിൽപന തുടങ്ങിയത് മകഫീയുടെ കമ്പനിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only