27 ജൂൺ 2021

" പ്രകൃതിയെ വീണ്ടെടുക്കൽ വിദ്യാർത്ഥികളിൽ പുതിയ കാഴ്ചപ്പാടുകൾ ഉയർന്നു വരണം മന്ത്രി അഹ്മദ് ദേവർകോവിൽ
(VISION NEWS 27 ജൂൺ 2021)


കോഴിക്കോട് : പ്രകൃതിയെ സംരക്ഷിക്കാനും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രകൃതിയെ തിരികെ കൊണ്ടു വരുവാനും പുതിയ ചിന്തകളും കാഴ്ചപ്പാടുകളും വിദ്യാർത്ഥികളിൽ ഉയർന്നുവരേണ്ടതുണ്ടെന്ന്  തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻ എസ് എൽ സംസ്ഥാന കമ്മിറ്റി യുടെ പരിസ്ഥിതി വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് " പ്രകൃതിയെ വീണ്ടെടുക്കൽ വിദ്യാർത്ഥികളുടെ പങ്ക്" എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാർ  ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ എൻ എസ് എൽ സംസ്ഥാന പ്രസിഡണ്ട് എൻ എം മഷ്ഹൂദ് അധ്യക്ഷത വഹിച്ചു. ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ എ പി അബ്ദുൽ വഹാബ്, സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, കാളികാവ് റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ പിഎം അയ്യൂബ്, ജന്തുശാസ്ത്ര അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ഷംസാദ് മറ്റത്തൂർ , എന്നിവർ വിഷയാവതരണം നടത്തി, റിസ്‌വാൻ മമ്പാട്, അലി ഹംദാൻ ഈസി, ആശംസകൾ അർപ്പിച്ചു എൻ എസ് എൽ സംസ്ഥാന ജനറൽ സെക്രട്ടറി മുഹാദ് ബികെ പടുപ്പ് സ്വാഗതവും ഹബീബ് റഹ്മാൻ ഒളവണ്ണ നന്ദിയും പറഞ്ഞു.


വെബിനാറിന്റെ മുഴുവൻ വീഡിയോ ലിങ്ക്:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only