17 ജൂൺ 2021

ഓൺലൈൻ പഠനം:ഓമശ്ശേരിയിൽ വിദ്യാശ്രീ ലാപ്‌ ടോപ്പുകൾ വിതരണമാരംഭിച്ചു.
(VISION NEWS 17 ജൂൺ 2021)


ഓമശ്ശേരി:കുടുംബ ശ്രീ അംഗങ്ങളുടെ വിദ്യാർത്ഥികളായ മക്കൾക്ക്‌ ഓൺലൈൻ പഠനത്തിനായി ആരംഭിച്ച വിദ്യാശ്രീ പദ്ധതിയിലൂടെ ഓമശ്ശേരി പഞ്ചായത്തിൽ ലാപ്‌ ടോപുകളുടെ വിതരണമാരംഭിച്ചു.കുടുംബ ശ്രീയും കെ.എസ്‌.എഫ്‌.ഇയും ചേർന്ന് സർക്കാർ സബ്സിഡിയോട്‌ കൂടിയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌.അഞ്ഞൂറു രൂപയുടെ മുപ്പത്‌ പ്രതിമാസ തവണകളുള്ള ചിട്ടിയിൽ അംഗങ്ങളായവർക്ക്‌ സർക്കാർ ധനസഹായവും ചേർത്താണ്‌ ഏസര്‍,എച്ച്.പി,ലെനോവോ,കൊക്കോണിക്സ് എന്നീ പ്രമുഖ കമ്പനികളുടെ വാറന്റിയുള്ള ലാപ്ടോപ്പുകൾ നൽകുന്നത്‌.വിദ്യാശ്രീ അംഗങ്ങൾക്ക്‌ ഇഷ്ടമുള്ള കമ്പനി തെരഞ്ഞെടുക്കുന്നതിനും അവസരമുണ്ട്‌.ആകെ 125 പേരാണ്‌ ഓമശ്ശേരി പഞ്ചായത്തിൽ വിദ്യാശ്രീ പദ്ധതിയിൽ അംഗങ്ങളായത്‌.ആദ്യ ഘട്ടത്തിൽ 7 ലാപ്‌ ടോപ്പുകളാണ്‌ വിതരണം ചെയ്തത്‌.ബാക്കിയുള്ള 118 എണ്ണം ഒരു മാസത്തിനുള്ളിൽ വിദ്യാർത്ഥികൾക്ക്‌ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും പൂർത്തീകരിച്ചിട്ടുണ്ട്‌.

പഞ്ചായത്ത്‌ തല വിതരണോൽഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ നിർവ്വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ദീപു രാജു,അസിസ്റ്റന്റ്‌ സെക്രട്ടറി പി.എം.മധുസൂദനൻ,പഞ്ചായത്ത്‌ മെമ്പർമാരായ കെ.ആനന്ദ കൃഷ്‌ണൻ,എം.ഷീജ,കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,മൂസ നെടിയടത്ത്‌,സീനത്ത്‌ തട്ടാഞ്ചേരി,പങ്കജവല്ലി,എം.ഷീല,ഡി.ഉഷാദേവി എന്നിവർ സംസാരിച്ചു.കുടുംബ ശ്രീ സി.ഡി.എസ്‌.ചെയർ പേഴ്സൺ എ.കെ.തങ്കമണി സ്വാഗതവും പി.എസ്‌.ശോഭേഷ്‌ നന്ദിയും പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only