01 ജൂൺ 2021

കരുണ ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ മാതൃകാപരം എം എൽ എ
(VISION NEWS 01 ജൂൺ 2021)

മുക്കം : പതിനഞ്ച് വർഷക്കാലമായി മുക്കം ആസ്ഥാനമായി പ്രവർത്തിക്കുന്ന കരുണ ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് തിരുവമ്പാടി 
എം എൽ എ 
ലിൻ്റോ ജോസഫ് അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിയുടെയും ലോക്ക് ഡൗണിൻ്റെയും സാഹചര്യത്തിൽ 'കരുണ' യെപ്പോലുള്ള സന്നദ്ധ സംഘടനകൾ ഏറ്റെടുത്ത് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ അഭിമാനകരവും ആശ്വാസകരവുമാണെന്നും അത്തരം പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും പിന്തുണയും പ്രോത്സാഹനവും ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിചേർത്തു പറഞ്ഞു. മുക്കത്തും പരിസര പ്രദേശങ്ങളിലുമായി കരുണ ചാരിറ്റബിൾ ഫൗണ്ടേഷൻ സംഘടിപ്പിച്ചു വരുന്ന കോവിഡ് പ്രതിരോധ - ദുരിതാശ്വാശ പ്രവർത്തനങ്ങളുടെ ഭാഗമായി ആവിഷ്കരിച്ച 
'കരുണ പ്രാതൽ' പ്രഭാത 
ഭക്ഷ്യ കിറ്റുകളുടെ 
വിതരണോദ്ഘാടനം നിർവ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുക്കത്ത് എം എൽ എ ഓഫീസിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ ഫൗണ്ടേഷൻ പ്രസിഡൻ്റ് 
ഐ പി ഉമ്മർ അധ്യക്ഷത വഹിച്ചു.'കരുണ' 
കോ ഓഡിനേറ്റർ 
ഡോ. ഒ സി ബ്ദുൽ കരീമിൽ നിന്ന് ലോഗോ സ്വീകരിച്ചു കൊണ്ട് പദ്ധതിയുടെ ലോഗോ പ്രകാശന കർമ്മവും 
അദ്ദേഹം നിർവ്വഹിച്ചു. 

കോവിഡ് രണ്ടാം തരംഗത്തിൽ ജീവിതം വഴിമുട്ടിയ ഓട്ടോ തൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയും കൂലിത്തൊഴിലാളികളെയും ഫോക്കസ് ചെയ്തുകൊണ്ടുള്ള 
പ്രഭാത ഭക്ഷ്യകിറ്റ് വിതരണം നൂറുകണക്കിന് ആളുകൾക്ക് ആശ്വാസം പകരും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ മുന്നൂറ് കുടുംബങ്ങളിലാണ് കിറ്റുകളെത്തിക്കുന്നത്. ഉദാരമതികളിൽ നിന്ന് പണവും വിഭവങ്ങളും സമാഹരിച്ച് മലയോര മേഖലയിലെ പരമാവധി കുടുംബങ്ങളിൽ ഭക്ഷ്യ കിറ്റുകൾ എത്തിക്കുവാനാണ് കരുണ പദ്ധതി ഒരുക്കിയിട്ടുള്ളത്.

'വിശപ്പ് രഹിത മുക്കം' എന്ന പദ്ധതിയുടെ കീഴിൽ കർഷകരിൽ നിന്നും കാർഷിക വിഭവങ്ങൾ സൗജന്യമായും വില കൊടുത്തും ശേഖരിച്ച് ദുരിതമനുഭവിക്കുന്ന കോളണികളിൽ എത്തിച്ചു നൽകുന്നതിനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. കരുണ ഹെൽപിംഗ് ഹാൻ്റ്സ് പ്രവർത്തകരും യൂണിറ്റി സർവ്വീസ് മൂവ്മെൻ്റ് പ്രവർത്തകരും സംയുക്കമായാണ് വിവിധ പദ്ധതികൾക്ക് ആവശ്യമായ വളണ്ടിയർ സേവനം നിർവ്വഹിക്കുന്നത്. 

നിലവിൽ കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലും മുക്കം മുൻസിപ്പാലിറ്റിയിലുമായി മൂന്ന് കോവിഡ് എമർജൻസി വിഹനങ്ങളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ള കമ്മ്യൂണിറ്റി കിച്ചണുകളിലേക്കും ഡൊമിസൈൽ കെയർ സെൻ്ററുകളിലേക്കും ആവശ്യമായ ഭക്ഷ്യവിഭവങ്ങൾ നൽകുന്നതിനും ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷാ സാമഗ്രികൾ നൽകുന്നതിനും 'കരുണ' വിപുലമായ സംവിധാനങ്ങളൊരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

മുക്കം നഗരസഭ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ 
ജാഫര്‍ ഷരീഫ്, കരുണ ഭാരവാഹികളായ 
സൈനുല്‍ ആബിദിന്‍ സുല്ലമി, 
കെ പി അബ്ദുസ്സലാം, 
മജീദ് പുളിക്കല്‍, 
പി.സി അബ്ദുറഹിമാന്‍, മജീദ് ചാലക്കല്‍, സൈഫുദ്ദീന്‍ ചേന്ദമംഗല്ലൂര്‍, കൈസ് കൂളിമാട്, അജ്മൽ ശിഹാദ് എന്നിവര്‍ പരിപാടിയിൽ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only