02 ജൂൺ 2021

ഓക്സിമീറ്ററുകൾ കൈമാറി
(VISION NEWS 02 ജൂൺ 2021)


ഓമശ്ശേരി ഓമശ്ശേരി 
 ഗ്രാമ പഞ്ചായത്തിലേക്ക്  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായ് എസ് കെ എസ് എസ് ഫ്
ഓമശ്ശേരി മേഖല കമ്മറ്റി നൽകുന്ന ഓക്സിമീറ്ററുകൾ,പിപിഇ കിറ്റ്,മാസ്ക്,ഗ്ലൗസ്  എന്നിവ വിഖായ ജില്ലാ കൺവീനർ ഗഫൂർ മുണ്ടുപാറ പഞ്ചായത്ത് പ്രസിഡന്റ് പി നാസർ സാഹിബിന്  കൈമാറി.കോവിഡ്  മയ്യത്ത് പരിപാലനമടക്കം വിവിധ പ്രവർത്തനങ്ങൾക്ക് മേഖലയിലും പുറത്തുമായി സജീവമായി വിഖായ രംഗത്തുണ്ട്. പുറമെ പരിസ്ഥിതി ദിനാചരണവുമായി  വിവിധ പദ്ധതികളാണ് സമിതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഏതു സന്നദ്ധ പ്രവർത്തനങ്ങൾക്കും പൊതുജനങ്ങൾക്ക് വിഖായ ഹെൽപ്പ് ഡെസ്കിൽ ബന്ധപ്പെടാവുന്നതാണെന്ന് നേതാക്കൾ അറിയിച്ചു.  ചടങ്ങിൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സൈനുദ്ധീൻ കൊളത്തക്കര,ക്ഷേമകാര്യ ചെയർ പേഴ്സൺ ഒപി സുഹറ
എസ് കെ എസ് എസ് ഫ് നേതാക്കളായ നിസാംഓമശ്ശേരി,മുസ്തഫ അശ്അരി,ഗഫൂർ.സി.ടി,
റഫീഖ് എംടി പഞ്ചായത്ത്
മെമ്പർമാരായ കരുണാകരൻ മാസ്റ്റർ,ഉഷഉഷാദേവി,പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി റസാഖ് മാസ്റ്റർ തടത്തുമ്മൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only