05 ജൂൺ 2021

കൊടുവള്ളിയിലേ വ്യാപാരി വ്യവസായികൾക്ക് ഒരായിരം നന്ദി....
(VISION NEWS 05 ജൂൺ 2021)
കഴിഞ്ഞ ദിവസം കൊടുവള്ളി നഗരസഭയിൽ കോവിഡ് പോസിറ്റീവ്റ്റി നിരക്ക് 40 ശതമാനത്തിലതികം കൂടിയപ്പോൾ വലിയ ആശങ്കയിലായിരുന്നു 
നഗരസഭയും, പോലീസും,ആരോഗ്യ പ്രവർത്തകരും മറ്റും.

അത് കൊണ്ട് തന്നെ പലതരത്തിലുള്ള നടപടികൾക്കൊപ്പമാണ് കൊടുവള്ളി അങ്ങാടിയിലേ മുഴുവൻ കച്ചവട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെയും കോവിഡ് ടെസ്റ്റിന് വിധേയരാക്കാൻ ആലോജിച്ചത്.
അതിന്റെ അടിസ്ഥാനത്തിൽ 3-6-2021 ന് വ്യാഴാഴ്ച കൊടുവള്ളി കമ്മ്യൂണിറ്റി ഹാളിൽ  കോ വിഡ്ടെസ്റ്റ് ക്യാമ്പ് നടത്താൻ തീരുമാനിക്കുകയും ചൈയ്തു...

വ്യാപാരി സുഹൃത്തുക്കളുടെ സഹകരണം കാര്യമായി ഉണ്ടാകുമോ എന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും അതിരാവിലെ തന്നെ 300 ൽ അതികമാളുകളാണ് കോവിഡ്ടെസ്റ്റിനെത്തിയത്.
അതിൽ 100 പേരെ Antigen ടെസ്റ്റും 200 പേരെ RTPCR ടെസ്റ്റും നടത്തി.

കോ വിഡ്ടെസ്റ്റ്റിപ്പോർട്ട് പുറത്ത് വന്നപ്പോൾ Antigen ടെസ്റ്റ് എടുത്തവരിൽ ഒരാളും
RTPCR ടെസ്റ്റ് എടുത്തവരിൽ 6 പേർക്കും മാത്രമാണ് കോവിഡ് പോസ്റ്റീവ്.. അതായത് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 2ശതമാനം മാത്രമെന്നത് സന്തോഷകരമാന്ന്...

ഈ മഹാമാരിക്കാലത്ത് ഏറ്റവും കൂടുതൽ നഷ്ടവും ,പ്രയാസവും അനുഭവിച്ചിട്ടും അതൊന്നും പ്രകടിപ്പിക്കാതെ നഗരസഭയോട് സഹകരിച്ച കൊടുവള്ളിയിലേ മുഴുവൻ കച്ചവടക്കാർക്കും അവരുടെ സംഘടനാ ഭാരവാഹികൾക്കും ഒരായിരം നന്ദി...🙏🙏

*വെള്ളറ അബ്ദു*
(ചെയർമാൻ കൊടുവള്ളി നഗരസഭ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only