09 ജൂൺ 2021

പെട്രോൾ വിലവർദ്ധനവിനെതിരെ മടവൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു
(VISION NEWS 09 ജൂൺ 2021)


മടവൂർ : രാജ്യത്തെ തുടർച്ചയായുള്ള പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ചു കൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വനപ്രകാരം മടവൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി പടനിലം പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. ദളിത്‌ ലീഗ് സംസ്ഥാന പ്രസിഡന്റ്‌ യൂ സി രാമൻ ഉത്ഘാടനം ചെയ്തു. 

രാജ്യം കോവിഡ് പ്രതിസന്ധിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ നടത്തുന്ന പകൽകൊള്ളയാണ്  ഈ വർദ്ദനവെന്ന് അദ്ദേഹം പറഞ്ഞു. പെട്രോളിനെ ജി എസ് ടി യിൽ ഉൾപ്പെടുത്താതെ 35 ശതമാനത്തിലധികം കേന്ദ്രവും 23 ശതമാനം  സ്റ്റേറ്റ് ഗവണ്മെന്റും നികുതി ഏർപ്പെടുത്തുന്ന അസ്വാഭാവികതയിൽ ആശ്ചര്യം തോന്നുന്നു എന്നും ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതാണെന്നും യൂ സി രാമൻ കൂട്ടിച്ചേർത്തു. വൈസ് പ്രസിഡണ്ട്‌ പി.കെ. കുഞ്ഞി മൊയ്‌തീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കാസിം കുന്നത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ സലീന സിദ്ധീഖലി, പി.കെ. ഹനീഫ, അൻവർ ചക്കാലക്കൽ, മുനീർ പുതുക്കുടി, ടി.കെ. റഷീദ്, എ.പി. സിദ്ദീഖലി തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എ.പി. നാസർ മാസ്റ്റർ സ്വാഗതവും കെ.പി. അബ്ദുസ്സലാം നന്ദി യും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only