17 ജൂൺ 2021

എച്ച് ഐ വി രോഗികൾക്ക് നൽകുന്ന പെൻഷൻ മുടങ്ങരുത്; മനുഷ്യാവകാശ കമ്മീഷൻ
(VISION NEWS 17 ജൂൺ 2021)

 
എച്ച് ഐ വി രോഗികൾക്ക് സർക്കാർ പ്രതിമാസം നൽകുന്ന 1000 രൂപയുടെ പെൻഷൻ കൃത്യമായി വിതരണം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം ആരോഗ്യവകുപ്പ് സെക്രട്ടറി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസ് ജൂലൈ 16 ന് പരിഗണിക്കും. 

എച്ച് ഐ വി ബാധിതർക്ക് 6 മാസമായി പെൻഷൻ ലഭിക്കുന്നില്ലെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കുടിശിക അടക്കം 14 മാസത്തെ പെൻഷൻ ലഭിക്കാനുണ്ടെന്ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും തീരുമാനം എടുത്തിട്ടില്ലെന്ന് പറയുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന രോഗികൾക്ക് പ്രതിമാസം കിട്ടുന്ന തുക വലുയൊരളവുവരെ ആശ്വാസം നൽകിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only