09 ജൂൺ 2021

ഇന്ധനവില ഇന്നും കൂട്ടി.
(VISION NEWS 09 ജൂൺ 2021)

ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും ആണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില നൂറിലേക്ക് അടക്കുകയാണ്. ഇന്നത്തെ വില 97.65 രൂപ. ഡീസൽ വില 92. 60 രൂപ. കൊച്ചിയിൽ പെട്രോളിന് 95.70 രൂപയും ഡീസലിന് 92. 17 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 95.95 രൂപയും ഡീസലിന് 91. 31 രൂപയുമാണ് വില.

കൊവിഡിന്റെ ആഘാതത്തിൽ സാമ്പത്തിക മേഖല പ്രതിസന്ധിയിൽ നിൽക്കെയുള്ള ഇന്ധന വില വർധന ജനത്തിന് ഇരട്ടപ്രഹരമാണ്. സാധാരണക്കാർ ലോക്ക്ഡൗണിൽ അകപ്പെട്ട് കിടക്കുമ്പോഴാണ് ക്രമാതീതമായി വില വർധിക്കുന്നത്. ഇത് സാധാരണ ബജറ്റിനെ പോലും താളം തെറ്റിക്കുമെന്നിരിക്കെ ഇപ്പോഴത്തെ സ്ഥിതിയിൽ വരുമാനം ഇല്ലാത്ത സ്ഥിതിയിൽ ജനത്തിന് ഇത് ഇരട്ടപ്രഹരമാവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only