03 ജൂൺ 2021

അവിശ്വസനീയ കഴിവുകൊണ്ട് സമൂഹമാധ്യമങ്ങളെ വിസ്മയിപ്പിച്ച് രണ്ടര വയസ്സുകാരി
(VISION NEWS 03 ജൂൺ 2021)
ഇന്ന് കണ്ടത് നാളെ മറക്കുന്ന അവസ്ഥയിലാണ് നമ്മളില്‍ പലരും. ഛത്തീസ്ഗഢിലെ രണ്ടര വയസുകാരിയായ പ്രണീന എന്ന കൊച്ചു മിടുക്കി ഇപ്പോൾ തന്റെ അപൂർവ്വ കഴിവുകൊണ്ട് എല്ലാവരേയും വിസ്മയിപ്പിക്കുകയാണ്. 200ലധികം രാജ്യ തലസ്ഥാനങ്ങളുടെ പേരുകളാണ് ഈ കൊച്ചു തലയ്ക്കുള്ളിൽ ഭദ്രമായിരിക്കുന്നത്.

വിവിധ രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ അതിവേഗത്തിൽ ഓർത്തു പറയുന്ന പ്രണീനയുടെ വിഡിയോ ലക്ഷോപലക്ഷം ജനങ്ങളെ അത്ഭുതപെടുത്തുകയാണ്.. കഴിഞ്ഞ ദിവസമാണ് ഛത്തീസ്ഗഢിൽ നിന്നുള്ള ഐഎഎസ് ഓഫീസർ പ്രിയങ്കാ ശുക്ല തന്റെ സഹപ്രവർത്തകൻ പ്രദീപ് തണ്ടന്റെ മകൾ പ്രണീനയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. 'എത്ര രാജ്യ തലസ്ഥാനങ്ങൾ  നിങ്ങൾക്ക് അറിയാം?' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് പ്രചരിക്കുന്ന വീഡിയോ ഇതുവരെ  25,000ത്തിലധികം  പേർ കണ്ടു കഴിഞ്ഞു. കൂടാതെ ഇരുന്നൂറിലധികം  പേരാണ് ഈ ചൈൽഡ് പ്രോഡിജിയെ പ്രശംസിച്ചുകൊണ്ട് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്.

അതേസമയം ഇത്തരം വീഡിയോകൾ റെക്കോർഡ് ചെയ്യുന്നതിലൂടെയും സോഷ്യൽ മീഡിയയിൽ  പങ്കിടുന്നതിലൂടെയുമുള്ള മാതാപിതാക്കളുടെ കൗതുകത്തെ വിമർശിച്ചു കൊണ്ടും ചിലരെത്തി.

വിഡിയോ കാണാം https://twitter.com/PriyankaJShukla/status/1399738240861495308?s=08

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only