08 ജൂൺ 2021

പരീക്ഷ പൂര്‍ത്തിയാകാതെ ക്ലാസുകള്‍ ആരംഭിച്ചതിനെക്കുറിച്ച്‌ ആശങ്ക വേണ്ട; പൊതുപരീക്ഷക്ക് ഒരു മാസം മുമ്പ് പ്ലസ് ടു ക്ലാസുകള്‍ നിര്‍ത്തും
(VISION NEWS 08 ജൂൺ 2021)





പ്ലസ് വണ്‍ പരീക്ഷ പൂര്‍ത്തിയാകാതെ പ്ലസ് ടു ക്ലാസുകള്‍ ആരംഭിച്ചതിനെക്കുറിച്ച്‌ ആശങ്കപ്പെടേണ്ടെന്ന് കൈറ്റ് സി എ ഒ അന്‍വര്‍ സാദത്ത് അറിയിച്ചു. ജൂണ്‍7മുതല്‍ ട്രയല്‍ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും പ്ലസ് വണ്‍പൊതുപരീക്ഷക്ക് ഒരു മാസം മുമ്പ് പ്ലസ് ടു ക്ലാസുകള്‍ നിര്‍ത്തും. തുടര്‍ന്ന്കഴിഞ്ഞ വര്‍ഷം പൊതുപരീക്ഷ എഴുതിയ പത്താം ക്ലാസിലെയും പ്ലസ് ടുവിലേയും കുട്ടികള്‍ക്ക്നല്‍കിയപോലെ പ്ലസ് വണ്‍ പൊതുപരീക്ഷയ്ക്ക് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷന്‍ ക്ലാസുകളും സംശയ നിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍-പരിപാടികളുമായിരിക്കും ഈ കുട്ടികള്‍ക്കായി കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുക.

പ്ലസ് വണ്‍ പൊതുപരീക്ഷയ്ക്ക് ഒരു മാസം മുമ്പ് ആരംഭിക്കുന്ന റിവിഷന്‍ ക്ലാസുകളും പരീക്ഷാ കാലയളവും കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും കൈറ്റ് വിക്ടേഴ്‌സില്‍ തുടര്‍ന്ന് പ്ലസ് ടു ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യുക. ജൂണ്‍ മാസം തന്നെ പ്ലസ് ടു ക്ലാസുകളുടെ സംപ്രേക്ഷണം ആരംഭിച്ചത് കൂടുതല്‍ പഠന ദിനങ്ങള്‍ കുട്ടികള്‍ക്ക് ലഭിക്കാനാണ്. അതോടൊപ്പം ഈ ആഴ്ചയിലെ ട്രയലും ജൂണ്‍14 മുതല്‍18 വരെയുള്ള പുനഃസംപ്രേക്ഷണവും കഴിഞ്ഞ ശേഷം കുട്ടികള്‍ക്ക് ക്ലാസുകള്‍ കാണാന്‍ അവസരം ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ തുടര്‍ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യൂ. ഇക്കാര്യങ്ങളില്‍ കുട്ടികള്‍ യാതൊരു വിധേനയും ആശങ്കപ്പെടേണ്ട അവസ്ഥയില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only