17 ജൂൺ 2021

സംസ്ഥാനത്തെ മദ്യവില്‍പ്പന ഇന്ന് പുനരാരംഭിക്കും
(VISION NEWS 17 ജൂൺ 2021)





സംസ്ഥാനത്തെ മദ്യവില്‍പ്പന ഇന്ന് പുനരാരംഭിക്കും. ബാറുകളില്‍ നിന്ന് പാഴ്സല്‍ മാത്രം അനുവദിക്കും. 265 ബെവ്കോ ഔട്ട്ലെറ്റുകളും 32 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും 604 ബാറുകളുമാണ് സംസ്ഥാനത്തുള്ളത്.

രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെയാണ് പ്രവൃത്തി സമയം. മൊബൈല്‍ ആപ്പ് വഴിയുള്ള ബുക്കിംഗ് ഒഴിവാക്കിയിട്ടുണ്ട്. സാമൂഹ്യ അകലം ഉറപ്പുവരുത്തും. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തും.

അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമായിരിക്കും മദ്യവില്‍പ്പന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only