09 ജൂൺ 2021

കോവിഡ്‌:ഓമശ്ശേരി പഞ്ചായത്തിൽ ഇന്ന് മുതൽ കടകൾ തുറക്കുന്നതിന്‌ കർശന നിയന്ത്രണം..
(VISION NEWS 09 ജൂൺ 2021)


ഓമശ്ശേരി:കോവിഡ്‌ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ ഉയരുന്ന പശ്ചാത്തലത്തിൽ ഓമശ്ശേരി പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നു.പോലീസിന്റേയും സെക്ട്രൽ മജിസ്ട്രേറ്റിന്റേയും നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കും.ഇന്ന് (വ്യാഴം) മുതൽ പഞ്ചായത്തിൽ കടകൾ തുറക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.ക്രിട്ടിക്കൽ കണ്ടൈൻമന്റ്‌ സോണായി പ്രഖ്യാപിച്ച കൂടത്തായി ഒന്നാം വാർഡിൽ കടകൾ രാവിലെ 9 മുതൽ വൈകു:3 വരെ മാത്രമാണ്‌ തുറന്ന് പ്രവർത്തിക്കുക.ഹോട്ടലുകൾ രാവിലെ 9 മുതൽ വൈകു:5 വരെയാണ്‌ തുറക്കുക.പാഴ്സലുകൾ മാത്രമാണുണ്ടാവുക.ഓമശ്ശേരി പഞ്ചായത്തിലെ മറ്റിടങ്ങളിൽ കടകൾ രാവിലെ 7 മുതൽ വൈകു:6 വരെ തുറക്കും.ഹോട്ടലുകൾ രാവിലെ 7 മുതൽ വൈകു:7.30 വരെ പാഴ്സലുകൾക്ക്‌ മാത്രമായി തുറക്കുന്നതിനാണ്‌ അനുമതി നൽകിയത്‌.

‌ഇതു സംബന്ധമായി പഞ്ചായത്ത്‌ ഹാളിൽ ചേർന്ന ജന പ്രതിനിധികളുടേയും വ്യാപാരികളുടേയും പോലീസ്‌ ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ,വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമ കാര്യ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,കൊടുവള്ളി എസ്‌.ഐ.എം.എ.രഘു നാഥൻ,പഞ്ചായത്ത്‌ മെമ്പർമാരായ കെ.ആനന്ദ കൃഷ്ണൻ,കെ.കരുണാകരൻ മാസ്റ്റർ,പി.കെ.ഗംഗാധരൻ,ഫാത്വിമ അബു,അശോകൻ പുനത്തിൽ,മൂസ നെടിയടത്ത്‌,എം.ഷീല,വ്യാപാരി സംഘടനാ പ്രതിനിധികളായ എ.കെ.അബ്ദുല്ല,ഒ.കെ.നാരായണൻ എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത്‌ സെക്രട്ടറി ദീപു രാജു സ്വാഗതം പറഞ്ഞു.

ഓമശ്ശേരി പഞ്ചായത്തിൽ നിലവിൽ 135 പോസിറ്റീവ്‌ കേസുകളാണുള്ളത്‌.124 പേർ വീടുകളിൽ ഐസൊലേഷനിലാണ്‌.7 പേർ വിവിധ ആശുപത്രികളിലും 4 പേർ മണാശ്ശേരി കെ.എം.സി.ടിയിലെ എഫ്‌.എൽ.സി.ടിയിലും ചികിൽസയിൽ കഴിയുന്നു.ആഴ്ച്ചയിൽ അഞ്ചു ദിവസവും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ്‌ ടെസ്റ്റ്‌ സൗജന്യമായി നടത്തുന്നുണ്ട്‌.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only