26 ജൂൺ 2021

നഫീസുമ്മക്ക് എസ് വൈ എസിൻ്റെ ആദരം
(VISION NEWS 26 ജൂൺ 2021)


കൊടുവള്ളി: ഒഴുക്കിൽ പെട്ട മൂന്ന് പെൺമക്കളെ രക്ഷിച്ച മാനിപുരം കാവുങ്ങൽ സ്വദേശിനി നഫീസ ഉമ്മയെ എസ് വൈ എസ് കൊടുവള്ളി സോൺ സാന്ത്വനം സമിതി അനുമോദിച്ചു ചടങ്ങിൽ സോൺ സാന്ത്വനം പ്രസിഡണ്ട് ബശീർ സഖാഫി കളരാന്തിരി അനുമോദന ഫലകവും കാശ് അവാർഡും നൽകി.ഒഴുക്കിൽ പെട്ട മൂന്ന് പെൺകുട്ടികളെ രക്ഷപെടുത്തിയ നഫീസ ഉമ്മയുടെ സാഹസിക പ്രവർത്തനം എസ് വൈ എസ് എമർജൻസി ടീമടക്കമുള്ള സന്നദ്ധ  പ്രവർത്തകർക്ക് എന്നും ആവേശം നൽകുന്നതും അത്ബുദപെടുത്തുന്നതുമാണെന്ന് സോൺ സാന്ത്വനം എമർജൻസി ടീം ക്യാപ്റ്റൻ ബശീർ ഓമശ്ശേരി അനുമോദന പ്രസംഗത്തിൽ പറഞ്ഞു ചടങ്ങിൽ മാനിപുരം സർക്കിൾ ഫിനാൻസ് സിക്രട്ടറി സലാം മാനിപുരം, ഇബ്രാഹീം മാനിപുരം,അബൂബക്കർ കൊളത്തക്കര, മുബാറക് കാവുങ്ങൽ സംബന്ധിച്ചു നഫീസ ഉമ്മയുടെ ധീരത കഴിഞ്ഞ ദിവസം _സിറാജ്_ റിപ്പോർട്ട് ചെയ്തതോടെ വിവിധ സംഘടനകളും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും വീട്ടിൽ വന്ന് അനുമോദനങ്ങളറിയിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only