22 ജൂൺ 2021

കൊവിഡ് അവലോകന യോഗം ഇന്ന് ചേരും; സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത
(VISION NEWS 22 ജൂൺ 2021)

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നൽകാൻ സാധ്യത. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. ആരാധാനലയങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കണമെന്ന ആവശ്യമുന്നയിച്ച് വിവിധ മത സാമുദായിക സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇതും യോഗം ഇന്ന് വിലയിരുത്തും.

കൂടാതെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്നത് സംബന്ധിച്ചും കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും കൂടുതല്‍ സമയം തുറന്നുപ്രവര്‍ത്തിക്കുന്നത് അടക്കം കൂടുതല്‍ മേഖലകളില്‍ ഇളവ് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞയാഴ്ച ലോക്ക്ഡൗണ്‍ ലഘൂകരിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കിയിരുന്നു. വാരാന്ത്യ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. അതേസമയം സംസ്ഥാനത്ത് ജനിതക വകഭേദം വന്ന ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിക്കുന്നതിനെ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് നോക്കിക്കാണുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only