01 ജൂൺ 2021

പാമ്പുകള്‍ ഭരിക്കുന്ന ദ്വീപ് ; സ്‌നേക്ക് ഐലന്റ്
(VISION NEWS 01 ജൂൺ 2021)

​ ഒരുപാട് ദ്വീപുകളെക്കുറിച്ച് നമ്മളെല്ലാം കേട്ടിട്ടുണ്ട്. എന്നാല്‍ പാമ്പുകള്‍ മാത്രം വസിക്കുന്ന ദ്വീപിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ബ്രസീലിലുള്ള ഈ ദ്വീപിന്റെ പേര് സ്‌നേക്ക് ഐലന്റ് എന്നാണ്. 43 ഹെക്ടര്‍ വിസ്‌തൃതിയുള്ള ഈ ദ്വീപില്‍ ധാരാളം പാറകളുണ്ട്. ഇവിടെ കാണപ്പെടുന്ന പാമ്പുകളെ ലോകത്ത് മറ്റൊരിടത്തും നമുക്ക് കാണാന്‍ കഴിയില്ല. ആളുകളുടെ പ്രവേശനത്തിന് ഇവിടെ നിയന്ത്രണമുണ്ട്. എന്നാല്‍ ബ്രസീല്‍ നാവികസേനയ്ക്ക് ഇവിടേക്ക് പോകാന്‍ അനുവാദമുണ്ട്. നാല് ലക്ഷത്തിലധികം പാമ്പുകള്‍ ഇവിടെയുണ്ട്. 

വൈപ്പര്‍, ഗോള്‍ഡന്‍ ലാന്‍സ്‌ഹെഡ് തുടങ്ങിയ അപകടകരമായ പാമ്പുകള്‍ ഇവിടെയുണ്ടെന്ന് പറയപ്പെടുന്നു. വൈപ്പര്‍ പാമ്പുകള്‍ പറക്കാന്‍ കഴിവുള്ളവയാണ്. ഇവയുടെ വിഷം അതീവ അപകടകരമാണ്. ഈ ദ്വീപിലെ പാമ്പുകളുടെ വില അന്താരാഷ്ട്ര വിപണിയില്‍ ദശലക്ഷക്കണക്കിന് രൂപവരെയായതിനാല്‍ ചിലര്‍ ഇവിടെയെത്തി അനധികൃതമായി പാമ്പുകളെ പിടിച്ച് അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കുന്നുണ്ട്. ഐയുസിഎന്റെ ചുവന്ന പട്ടികയില്‍ ഇവിടെയുള്ള പാമ്പുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രകൃതി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ് ഐയുസിഎന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only