04 ജൂൺ 2021

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്
(VISION NEWS 04 ജൂൺ 2021)

​ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്. വൈകുന്നേരം 3.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം. ഹൈക്കോടതി വിധിയെ തുടര്‍ന്ന് ഉണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്.

ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമോ എന്ന കാര്യം യോഗത്തിനുശേഷം സര്‍ക്കാര്‍ തീരുമാനിക്കും. വ്യത്യസ്ത അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടുകയാണ് യോഗത്തിന്റെ ലക്ഷ്യം. വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് മുസ്ലീം ലീഗും ഐ എന്‍ എല്ലും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിധി നടപ്പാക്കണം എന്നാണ് ക്രൈസ്തവ സഭകളുടെ നിലപാട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only