17 ജൂൺ 2021

ഏഷ്യയിലെ രണ്ടാമത്തെ ധനികനെന്ന സ്ഥാനം അദാനിക്ക് നഷ്ടമായേക്കും
(VISION NEWS 17 ജൂൺ 2021)

ഏഷ്യയിലെ രണ്ടാമത്തെ ധനികനെന്ന സ്ഥാനം അദാനിക്ക് നഷ്ടമായേക്കും. ഗൗതം അദാനിക്ക് ഒരു മണിക്കൂറിൽ 73,000 കോടി രൂപ നഷ്ടമായതിനെ തുടർന്നാണിത്. 

അദാനിയുടെ കമ്പനികളിൽ നിക്ഷേപിച്ച വിദേശ കമ്പനികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന വാർത്ത വന്നതിനെ തുടർന്നാണ് അദാനിക്ക് ഭീമമായ നഷ്ടമുണ്ടായത്. തിങ്കളാഴ്ചയാണ് വാർത്ത പുറത്തുവന്നത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ ആദ്യ മണിക്കൂറിൽ അദ്ദേഹത്തിന്റെ കമ്പനികളുടെ ഓഹരി വില ഇടിയുകയും 73,000 കോടി രൂപയുടെ(1000 കോടി ഡോളർ) നഷ്ടമുണ്ടാകുകയും ചെയ്തു. 

നാല് ദിവസത്തിനുള്ളിൽ അദ്ദേഹത്തിന്റെ ആസ്തിയിൽ 1400 കോടി ഡോളറിന്റെ(ഏകദേശം ഒരു ലക്ഷംകോടി രൂപ) കുറവുണ്ടായി. മൂന്ന് ദിവസത്തിനുള്ള 900 കോടി ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയതെന്ന് ബ്ലൂംബെർഗ് ബില്ല്യനയേഴ്‌സ് ഇൻഡക്‌സ് വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only