02 ജൂൺ 2021

കുട്ടികള്‍ ഓണ്‍ലൈനിലാണ്; രക്ഷിതാക്കള്‍ ശ്രദ്ധിക്കണം; കേരളാ പൊലീസിന്റെ മുന്നറിയിപ്പ്
(VISION NEWS 02 ജൂൺ 2021)

​ കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപെടലുകളെ നിരീക്ഷിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേരളാ പൊലീസ്. പഠനം ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയായതിനെ തുടര്‍ന്ന് കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗവും വര്‍ദ്ധിച്ചിരിക്കുകയാണ്. പഠനത്തിനേക്കാള്‍ കൂടുതല്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി കുട്ടികള്‍ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് ഇവ ഉപയോഗിക്കുന്നുവെന്നതാണ് വസ്തുതയെന്ന് പൊലീസ് വ്യക്തമാക്കി.

ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നതിനാല്‍ കുട്ടികളുടെ സ്വഭാവത്തില്‍ മാറ്റം വരുന്നതായും പഠനകാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്താന്‍ കഴിയാതെ അവര്‍ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നതായുമുള്ള ആശങ്ക രക്ഷകര്‍ത്താക്കള്‍ പങ്കുവയ്ക്കുന്നുണ്ട്. കേരള പൊലീസിന്റെ ഓണ്‍ലൈന്‍ കൗൺസിലിംഗ് സംരംഭത്തില്‍ ഇതുമായി ബന്ധപ്പെട്ട് ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഓണ്‍ലൈന്‍ ക്ലാസിനായി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് ഇവ നല്‍കുന്ന മാതാപിതാക്കള്‍ കൃത്യമായി അവരുടെ ഓണ്‍ലൈന്‍ ഇടപെടലുകളെ നിരീക്ഷിക്കണമെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് പരിശോധിക്കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only