25 ജൂൺ 2021

കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനോപകരണങ്ങൾ ഉറപ്പാക്കും – വി.ശിവൻകുട്ടി
(VISION NEWS 25 ജൂൺ 2021)

കേരളത്തിലെെ പൊതു വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനോപകരണങ്ങൾ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.വി.കെ പ്രശാന്തിന്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 35,50,000 രൂപ വകയിരുത്തി പട്ടം ഗവ.മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സജ്ജമാക്കിയ സയൻസ് ലാബിന്റെയും സ്കൂൾ വെബ്സൈറ്റിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകരും ഇതര ജീവനക്കാരും തങ്ങളുടെ മക്കളെ പൊതു വിദ്യാലയങ്ങളിൽ തന്നെ ചേർത്ത് പഠിപ്പിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഹയർ സെക്കന്ററി വിഭാഗത്തിനാവശ്യമായ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. പദ്ധതി അടങ്കൽ തുകയിൽ ബാക്കി വന്ന 4 ലക്ഷം രൂപ വിനിയോഗിച്ച് കമ്പ്യൂട്ടർ ലാബിലേക്കാവശ്യമായ കമ്പ്യൂട്ടറുകൾ വാങ്ങും. എൽ.ഐ.സി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും എൽ.ഐ.സി ജീവനക്കാരും സമാഹരിച്ച സ്മാർട്ട് ഫോണുകൾ സ്കൂളിന് കൈമാറി. നോ ഡിജിറ്റൽ ഡിവൈഡ് ക്യാമ്പസ് എന്ന ക്യാമ്പയിനിന്റെ ഭാഗമായി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സമാഹരിച്ച സ്മാർട്ട് ഫോണുകളുടെ വിതരണം മേയർ ആര്യാ രാജേന്ദ്രൻ നിർവ്വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only