03 ജൂൺ 2021

കുട്ടികൾക്ക് കൊവിഡ് വാക്സിൻ; കോവാക്സിൻ കുട്ടികളിൽ പരീക്ഷണം ആരംഭിച്ചു
(VISION NEWS 03 ജൂൺ 2021)

​ കുട്ടികളിൽ കൊവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം ആരംഭിച്ചു. ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്സിനാണ് കുട്ടികളിൽ പരീക്ഷണം ആരംഭിച്ചത്. പട്നയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് ക്ലിനിക്കൽ ട്രയലുകൾ നടക്കുന്നത്. മെയ് പതിനൊന്നിനാണ് കുട്ടികളിൽ വാക്സിൻ പരീക്ഷണം നടത്തുന്നതിനുളള അനുമതി ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ ഭാരത് ബയോടെക്കിന് നൽകിയത്. രണ്ടുമുതൽ പതിനെട്ട് വയസ്സുവരെ പ്രായമുളള കുട്ടികളിൽ രണ്ടും മൂന്നുംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകിയതായി നീതി ആയോഗ് അംഗം വി.കെ. പോൾ അറിയിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only