22 ജൂൺ 2021

വിദ്യാർഥികൾക്കായി അഡ്മിഷൻ ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.
(VISION NEWS 22 ജൂൺ 2021)


കൊടുവള്ളി: ഫ്രറ്റേണിറ്റി മൂവ്മെന്റ് കൊടുവള്ളി മണ്ഡലം കമ്മറ്റിയുടെ  നേതൃത്വത്തിൽ ഡിഗ്രി, പി.ജി, റിസർച്ച് തുടങ്ങിയ ഉന്നതപഠനങ്ങൾ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി TRANSCEND എന്ന പേരിൽ ഓൺലൈനായി അഡ്മിഷൻ ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നജ്ദ റൈഹാൻ പരിപാടി ഉദ്ഘാടനം ചെയ്തു. സംഘ്പരിവാർ ഫാഷിസത്തിനെതിരായ ചെറുത്തു നിൽപ്പിൽ ഇന്ത്യയിലെ വിദ്യാർഥികൾ പങ്കാളികളാവണമെന്ന് അവർ പറഞ്ഞു.

 കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ സ്റ്റേറ്റ്-സെൻട്രൽ യൂണിവേഴ്സിറ്റികളെ പരിചയപ്പെടുത്തിക്കൊണ്ട് തശ്രീഫ് കെ.പി, സമർ അലി, ഹാദി ഹസൻ എന്നിവർ സംസാരിച്ചു.  ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മുനീബ് എലങ്കമൽ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി കൊടുവള്ളി മണ്ഡലം സെക്രട്ടറി എൻ.പി ഇഖ്ബാൽ ആശംസകളർപ്പിച്ചു. ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡൻ്റ് ഫസലുൽ ബാരി സ്വാഗതവും പ്രോഗ്രാം കൺവീനർ റമീസ് മുഖ്താർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only