05 ജൂൺ 2021

പ്രിയ പാപ്പാനെ യാത്രയാക്കാൻ എത്തിയ ബ്രഹ്മദത്തന്റെ വീഡിയോ ആളുകളെ കണ്ണീരിലാഴ്ത്തുന്നു.
(VISION NEWS 05 ജൂൺ 2021)

ആനകൾ പാപ്പാനെ ചവിട്ടി കൊന്നു എന്ന തരത്തിലുള്ള വാർത്തകളാണ് നമ്മൾ ധാരാളമായി കേട്ടിട്ടുള്ളത്. എന്നാൽ കോട്ടയം കൂരോപ്പടിയിൽ നടന്നത് അങ്ങനെയെല്ല. തന്റെ പ്രിയ പാപ്പാൻ മരിച്ചതറിഞ്ഞ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരിക്കുകയാണ് പല്ലാട്ട് ബ്രഹ്മദത്തൻ എന്ന വിളിപ്പേരുള്ള ആന. പാപ്പാനെ അവസാനമായി കാണാനെത്തിയ ബ്രഹ്മദത്തന്റെ വീഡിയോ ആണ് ജനങ്ങളുടെ കണ്ണു നനയ്ക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മൂന്ന് പതിറ്റാണ്ടുകാലം ബ്രഹ്മദത്തനെ പരിപാലിച്ച
ഓമനചേട്ടൻ (ദാമോദരൻ നായർ) അർബുദത്തെ തുടർന്ന് മരിച്ചത്. സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ആനകൾ തിരികെ സ്നേഹം നൽകുന്ന അപൂർവ പാപ്പന്മാരിൽ ഒരാളായിരുന്നു ഓമന ചേട്ടൻ. ബ്രഹ്മദത്തൻ പുതുപ്പള്ളിയിൽ ആയിരുന്നപ്പോഴും ഇപ്പോൾ ഈരാറ്റുപേട്ട മേലമ്പാറ സ്വദേശികളുടെ ഉടമസ്ഥതയിലായപ്പോഴും 30 വർഷങ്ങളായി ബ്രഹ്മദത്തന്റെ കളിത്തോഴൻ ഓമന ചേട്ടൻ തന്നെയായിരുന്നു. തൃശ്ശൂർ പൂരം ഉൾപ്പടെയുള്ള കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്കും ബ്രഹ്മദത്തനും ഓമന ചേട്ടനും ഉണ്ടാകും.

കഴിഞ്ഞ ദിവസം ഓമന ചേട്ടൻ മരിച്ചതോടെ ബ്രഹ്മദത്തന്റെ ഉടമകൾ മേലമ്പാറയിൽ നിന്നും ആനയെ ഓമന ചേട്ടന്റെ വീട്ടിൽ എത്തിക്കുകയായിരുന്നു. വീടിന്റെ തിണ്ണയിൽ കിടത്തിയിരുന്ന ഓമന ചേട്ടന്റെ മൃതദേഹത്തിന് സമീപം എത്തിയ ആന തുമ്പികൈ ഉയർത്തി അന്ത്യ പ്രണാമം അർപ്പിക്കുന്നു വീഡിയോ IF S ഓഫീസറായ പ്രവീൺ കസ്വാൻ ഉൾപ്പെടെ നിരവധി ആളുകളാണ് ട്വിറ്ററിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും പങ്കു വെച്ചിട്ടുള്ളത്. ഓമന ചേട്ടന്റെ മകൻ രാജേഷ് ആനയുടെ തുമ്പി കൈയ്യിൽ പിടിച്ച് കരയുന്ന രംഗവും വീഡിയോയിൽ കാണാം.

വിഡിയോ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only