03 ജൂൺ 2021

ലോക പരിസ്ഥിതി ദിനം : പൊലീസ് സ്റ്റേഷനുകളുടെ പരിസരത്ത് അഞ്ച് വൃക്ഷത്തൈ വീതം നടണം
(VISION NEWS 03 ജൂൺ 2021)

​ ലോകപരിസ്ഥിതിദിനമായ ശനിയാഴ്ച കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനിലും പരിസരത്തും കുറഞ്ഞത് അഞ്ച് വൃക്ഷത്തൈവീതം വച്ചുപിടിപ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി.സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് ആണ് നിര്‍ദ്ദേശം നല്കിയത്. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചുവേണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only