26 ജൂൺ 2021

ലഹരിവിരുദ്ധ ദിനാചരണം നടത്തി
(VISION NEWS 26 ജൂൺ 2021)


ഓമശ്ശേരി : ഓമശ്ശേരി വാദി ഹുദാ ഇംഗ്ലീഷ് സ്കൂൾ, മലയാളം മീഡിയം സ്കൂൾ എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ  വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. കസബ പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ്ഇൻസ്പെക്ടറും ട്രൈനറുമായ സാജൻ പുതിയോട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സുൽഫിക്കർ അമ്പലക്കണ്ടി അധ്യക്ഷം വഹിച്ചു. സ്കൂൾ ചെയർപേഴ്സൺ ആയിഷ ഫിദ വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫിദ മുനീർ, ഫാത്തിമാ റനീം, കെ സഫിയ, പികെ സൗദ, യുപി സഫിയ സംസാരിച്ചു. വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം നിർമ്മാണം, പോസ്റ്റർ രചന, പ്രസംഗം  തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only