01 ജൂൺ 2021

സ്പുട്‌നിക്കിന്റെ ആദ്യ ബാച്ചിന് വിതരണാനുമതി
(VISION NEWS 01 ജൂൺ 2021)

​ 



റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിനായ സ്പുട്‌നിക്കിന്റെ ആദ്യ ബാച്ചിന് വിതരണാനുമതി. ഇതോടെ രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ നിര്‍മിച്ച സ്പുട്‌നിക്ക് വാക്‌സിന്റെ ആദ്യ ബാച്ചിന് സെന്‍ട്രല്‍ ഡ്രഗ്‌സ് ലബറോട്ടറിയാണ് പച്ചക്കൊടി കാണിച്ചത്.

നിലവില്‍ ആറു ഇന്ത്യന്‍ കമ്പനികളാണ് സ്പുട്‌നിക് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെട്രോ ഡ്രഗ്‌സ് നിര്‍മിച്ച സ്പുട്‌നിക് വാക്‌സിന്റെ ആദ്യ ബാച്ചിനാണ് വിതരണത്തിന് അനുമതി നല്‍കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only