17 ജൂൺ 2021

പച്ചക്കറി കട കേന്ദ്രീകരിച്ച് ഹാൻസ് വിൽപ്പന, യുവാവ് പോലീസ് പിടിയിൽ
(VISION NEWS 17 ജൂൺ 2021)


താമരശ്ശേരി: മിനി ബൈപ്പാസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വെജിറ്റബിൾസ് സ്ഥാപനത്തിൽ പോലീസ് നടത്തിയ തിരച്ചിലിൽ വിൽപ്പനക്കായി സൂക്ഷിച്ച 30 പേക്കറ്റ് ഹാൻസ് പിടികൂടി.
സ്ഥാപന നടത്തിപ്പുകാരൻ അണ്ടോണ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
താമരശ്ശേരി എസ് ഐ ശ്രീജേഷിൻ്റെ നേതൃത്വത്തിൽ സി പി ഒ മാരായ മണിലാൽ, പ്രസാദ്, സുജാത എന്നിവർ ചേർന്നാണ് പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only