26 ജൂൺ 2021

രാജധാനി എക്​സ്​പ്രസിന്റെ പാളംതെറ്റി
(VISION NEWS 26 ജൂൺ 2021)

കൊങ്കണ്‍ റെയില്‍വേയുടെ രത്​നഗരി കാര്‍ഗാഡൈ തുരങ്കത്തില്‍ ട്രെയിന്‍ പാളം തെറ്റിയതിനെതുടര്‍ന്ന്​ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകള്‍ വൈകിയോടുന്നതായി റെയില്‍വേ അറിയിച്ചു. അജ്​മീര്‍-എറണാകുളം എക്​സ്​പ്രസ്​ രണ്ടര മണിക്കൂറും ഗാന്ധിധാം-നാഗര്‍കോവില്‍ എക്​സ്​പ്രസ്​ ആറു മണിക്കൂറും വൈകിയാണ്​ ഒാടുന്നത്​.

ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ സ്​റ്റേഷനില്‍നിന്ന്​ മഡ്ഗാവ് സ്​റ്റേഷനിലേക്ക്​ വരുന്ന രാജധാനി എക്​സ്​പ്രസ്​ പാളം തെറ്റുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും​ പരിക്കേറ്റിട്ടില്ല. തുരങ്കത്തിലുണ്ടായിരുന്ന പാറക്കഷ്​ണമാണ്​ പാളം തെറ്റാന്‍ കാരണം. ഇന്ന് പുലര്‍ച്ചെ 4.15നാണ്​ സംഭവം​.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only