18 ജൂൺ 2021

കൃഷി ഓഫീസർക്ക്‌ യാത്രയയപ്പ്‌ നൽകി.
(VISION NEWS 18 ജൂൺ 2021)


ഓമശ്ശേരി:നാലര വർഷത്തിലധികം ഓമശ്ശേരി കൃഷി ഓഫീസറായി സ്തുത്യർഹമായ സേവനമനുഷ്‌ഠിച്ച്‌ സ്ഥലം മാറിപ്പോവുന്ന ഐ.കെ.സാജിദ്‌ അഹമ്മദിന്‌ ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതി യാത്രയയപ്പ്‌ നൽകി.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഭരണസമിതിയുടെ ഉപഹാരം കൈമാറി.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്ത്‌ മെമ്പർമാരായ കെ.ആനന്ദകൃഷ്ണൻ,എം.ഷീജ,കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷടീച്ചർ,അശോകൻ പുനത്തിൽ,പി.ഇബ്രാഹീം ഹാജി,സീനത്ത്‌ തട്ടാഞ്ചേരി,എം.ഷീല,ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ദീപുരാജു എന്നിവർ സംസാരിച്ചു.കൃഷി ഓഫീസർ ഐ.കെ.സാജിദ്‌ അഹ്മദ്‌ മറുപടി പ്രസംഗം നടത്തി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only