16 ജൂൺ 2021

കോളേജ് അധ്യാപകര്‍ക്ക് വര്‍ക്ക് ഫ്രം ഹോം തുടരും
(VISION NEWS 16 ജൂൺ 2021)

 
കോളേജ് അധ്യാപകരുടെ വര്‍ക്ക് ഫ്രം ഹോം തുടരുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. ലോക്ക്ഡൗണ്‍ ഭഗികമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. എല്ലാ പ്രൊഫഷണല്‍ കോളജ്, ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജ് അധ്യാപകര്‍ക്കും ഇത് ബാധകമാണ്. പരീക്ഷാ ഡ്യൂട്ടി, പ്രിന്‍സിപ്പല്‍മാര്‍ നല്‍കുന്ന പ്രത്യേക ഡ്യൂട്ടി എന്നിവയുള്ളവര്‍മാത്രം കോളേജില്‍ എത്തിയാല്‍മതി എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് പറയുന്നു. അനധ്യാപക ജീവനക്കാര്‍ മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലുള്ളത് പോലെ 25 ശതമാനം പേര്‍വീതം റൊട്ടേഷനില്‍ ജോലിക്കെത്തണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only