18 ജൂൺ 2021

പള്ളികളിൽ ആരാധനയ്ക്ക് അനുമതി നൽകണം: ഹരജി സമർപ്പിച്ചു
(VISION NEWS 18 ജൂൺ 2021)


ഓമശ്ശേരി പള്ളികളിൽ കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആരാധനയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓമശ്ശേരി പഞ്ചായത്ത് എസ്.വൈ.എസ് കമ്മറ്റി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുൽനാസർ പുളിക്കലിന് ഹരജി സമർപ്പിച്ചു. എസ്.വൈ.എസ് പഞ്ചായത്ത് പ്രസിഡൻ്റ് അബു മൗലവി അമ്പലക്കണ്ടി ഹരജി കൈമാറി. നിയോജക മണ്ഡലം സെക്രട്ടറി കെ.പി.സി ഇബ്രാഹിം, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, മെമ്പർ ഇബ്രാഹിം പാറങ്ങോട്ടിൽ, എസ്.വൈ.എസ് പഞ്ചായത്ത് ജന.സെക്രട്ടറി ഉമർ ഫൈസി മങ്ങാട്, ട്രഷറർ പി.ടി.ഷൗക്കത്തലി മുസല്യാർ, സെക്രട്ടറി മുനീർ കൂടത്തായി, വൈസ്.പ്രസിഡൻ്റ് ടി.ടി.മജീദ് ഹാജി കണിയാർ കണ്ടം സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only