09 ജൂൺ 2021

കൊടുവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെഞ്ച്വറിയിലേക്കെത്തുന്ന പെട്രോൾ വിലവർദ്ധനയിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി
(VISION NEWS 09 ജൂൺ 2021)


പെട്രോളിന്റെ വില വർദ്ധനവ് സെഞ്ചുറി യിലേക്ക് എത്തിയിട്ടും കേന്ദ്ര സർക്കാർ വീണ്ടും വീണ്ടും പണം കൂട്ടുന്ന നടപടിയിൽ പ്രതിഷേധിച്ച് വമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുവള്ളി പെട്രോൾ പമ്പിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി.

പ്രതിഷേധ പരിപാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി N.V.നൂർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് സി. കെ. ജലീൽ അധ്യക്ഷത വഹിച്ചു, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ അസീസ് കൈറ്റിയാങ്ങൽ, ഗഫൂർ മുക്കിലങ്ങാടി, സി. കെ. അബാസ്, കരീം ചുണ്ടപ്പുറം എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി

ആവശ്യത്തിനും അനാവശ്യത്തിനും സമരമുഖത്തേക്ക് എടുത്തുചാടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരെ പെട്രോൾ വില വർദ്ധനവിനെതിരെ
പ്രതിഷേധിക്കാൻ കാണാത്തത് ജിജ്ഞാസ ഉണ്ടാക്കുന്നതാണെന്നും, യുപിഎ ഭരണകാലത്ത് പെട്രോൾ വില വർദ്ധനവിനെതിരെ കാളവണ്ടി സമരം ചെയ്ത ബിജെപിയും , പെട്രോൾ ടാക്സ് കുറക്കാതെ ജനങ്ങളെ ചൂഷണം ചെയ്യുന്ന
ഇടത് സർക്കാരും  ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only